ഈ മാര്‍ച്ച് മാസമെത്തിയാല്‍ കലാഭവന്‍ മണി നമ്മെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം തികയുന്നു. അപ്പോഴേക്കും മണിയ്ക്ക് നായകന്‍ എന്ന നിലയില്‍ വലിയ ബ്രേക്ക് നല്‍കിയ സംവിധായകന്‍ വിനയന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുക്കുകയാണ്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ ഹണി റോസ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ എല്ലാവര്‍ക്കും 'കണ്‍ഫ്യൂഷന്‍'.. മണിയുടെ ജീവിതത്തില്‍ ആരാണ് ആ തമ്പുരാട്ടി??ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ ഹണി റോസിന്റെ ലുക്കാണിത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ ഇങ്ങനെ ഒരു തമ്പുരാട്ടി ആരാണ് എന്നാണ് ആരാധകരുടെ ചോദ്യം.ചിത്രത്തില്‍ ഹണി റോസിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മോഡേണ്‍ ലുക്കിലും ഹണി ചിത്രത്തിലെത്തുന്നുണ്ട്. അതിനാല്‍ ഒരുപക്ഷെ ഒരു നടിയായിട്ടാവും ഹണി റോസ് അഭിനയിക്കുന്നത് എന്ന അഭിപ്രായമുണ്ട്.കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിയ്ക്കുന്നത്. മണിക്കൊപ്പം സ്റ്റേജ് ഷോ ചെയ്ത പരിചയം രാജാമണിക്കുണ്ട്സലിം കുമാര്‍, ജിജു ജോര്‍ജ്, ജോയ് മാത്യു, സുനില്‍ സുഗത, ടിനി ടോം, കൊച്ചു പ്രേമന്‍, കോട്ടയം നസീര്‍, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.